ഗ്‌ളോബല്‍ മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
ദോഹ. അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ഡിവിഷന്റെ ഗ്‌ളോബല്‍ മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 18 ല്‍ ഉദ്ഘാടനം ചെയ്തു . ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ബഖീഥ് അല്‍ ബ്രൈദാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിവി.ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, റൈഹാനത്ത് ഹംസ, സഹ് ല ഹംസ, ശൈഖ ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുല്‍ റഹ് മാന്‍, കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസ് തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.
മൂന്ന് നിലകളിലായി വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് മികച്ച സാധനങ്ങള്‍ മിതമായ വിലക്ക് ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.