Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ.എം.സ.സി ഖത്തര്‍ മൂടാടി പഞ്ചായത് കണ്‍വെന്‍ഷന്‍

ദോഹ : ‘ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ് ‘ എന്ന പ്രമേയത്തില്‍ മൂടാടി പഞ്ചയത്ത് മുസ് ലിം ലീഗ് മെയ് 9 -10 തിയ്യതികളിലായി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചയത്ത് കമ്മിറ്റി പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തി.

പഞ്ചായത് കെഎംസിസി പ്രസിഡന്റ് അനസ് പാലോളിയുടെ അധ്യക്ഷതയില്‍ കെഎംസിസി ആസ്ഥാനത്തു ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉത്ഘാടനം ചെയ്തു.

കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ഫാസിസത്തിനെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധ ശക്തികള്‍ ഉയര്‍ന്നു വരേണ്ടത് സമകാലിക രാഷ്ട്രീയത്തിന്റെ ആവശ്യകതയാണെന്നും, വിഭജനാനന്തര ഇന്ത്യ ഇതിലും വലിയ പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോയപ്പോഴും ജനാധിപത്യ ശക്തികള്‍ പ്രതിരോധം തീര്‍ത്തത് കൊണ്ടാണ് രാജ്യം ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിച്ചതെന്നും അത്‌കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യം നമ്മുടെ നാട്ടില്‍ പുലരുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഓരോ ആളുകളും ഇറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമ്മേളന വിഭവ സമാഹരണ ഉത്ഘാടനം മുസ്തഫ മലമ്മല്‍ കെഎംസിസി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മൂടാടി പഞ്ചയത്ത് പതിനെട്ടാം വാര്‍ഡ് ജനറല്‍ സെക്രെട്ടറി അഹമ്മദ് കുറുക്കനാട്ട് , മുന്‍ കെഎംസിസി ഖത്തര്‍ നേതാവ് മന്ദത്ത് മജീദ് , ഒന്നാം വാര്‍ഡ് വനിതാ ലീഗ് സെക്രെട്ടറി ജമീല വിളകുനി എന്നിവര്‍ക്ക് കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നബീല്‍ നന്തി, കെഎംസിസി സീനിയര്‍ നേതാവ് ബഷീര്‍ കോവുമ്മല്‍, കെഎംസിസി മൂടാടി പഞ്ചയാത് പ്രസിഡന്റ് അനസ് പാലോളി എന്നിവര്‍ പൊന്നാടയണിയിച്ചുകൊണ്ട് സ്വീകരണം നല്‍കി.

ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ , ട്രഷറര്‍ അജ്മല്‍ ടി.കെ, വൈസ് പ്രസിഡന്റ് നബീല്‍ നന്തി, മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഫാസില്‍ കൊല്ലം , ജനറല്‍ സെക്രെട്ടറി ജൗഹര്‍ പുറക്കാട്, ബഷീര്‍ കോവുമ്മല്‍, മജീദ് മന്ദത്ത് എന്നിവര്‍ സംസാരിച്ചു.

കെഎംസിസി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹാരിസ് തൊടുവയില്‍ സ്വാഗതവും ട്രെഷറര്‍ ഫിറോസ് മുക്കാട്ട് നന്ദിയും പറഞ്ഞു.

Related Articles

Back to top button