Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന് ഇന്ന് ആശ്വാസ ദിനം, 171 കോവിഡ് കേസുകള്‍ മാത്രം, മരണമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനം, 171 കോവിഡ് കേസുകള്‍ മാത്രം, മരണമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17695 പരിശോധനകളില്‍ 71 യാത്രക്കാര്‍ക്കടകം 171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 100 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

341 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2594 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 178 ആയി. 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 101 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button