ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം സമാപിച്ചു
ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ജിസിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യഘട്ടമായ കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ സമാപിച്ചു. കേംബ്രിഡ്ജ് ബോയ്‌സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അബുഹമൂറില്‍ വെച്ച് നടന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസ്സി അപെക്‌സ് ബോഡി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്രഹാം ജോസഫ് (ഐ സി സി ), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് കുഞ്ഞി(ഐ സി ബി എഫ് ), പ്രദീപ് പിള്ള , നിഹാദ് അലി(ഐ എസ് സി),ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി ,ജനറല്‍സെക്രറ്ററി സഞ്ജയ് രവീന്ദ്രന്‍ തുടങ്ങിയര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 150 ഓളം ജൂനിയര്‍ താരങ്ങള്‍ മാറ്റുരച്ച ജിസിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സമാപനം ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനവിതരണം എ പി മണികണ്ഠന്‍, മനോജ് സാഹിബിജന്‍ , ബേനസീര്‍ മനോജ്, അപെക്‌സ് ബോഡി പ്രതിനിധി സക്കറിയ, ഡാനിഷ് ,ഇന്‍കാസ് ഖത്തര്‍ സീനിയര്‍ നേതാക്കളായ സിദ്ധീഖ് പുറായില്‍, അന്‍വര്‍ സാദത്ത്, അഷ്‌റഫ് വടകര, അബ്ബാസ് സി വി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് കുമാര്‍,ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജിതേഷ് നരിപ്പറ്റ, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ,നിയോജകമണ്ഡലം കമ്മിറ്റി നേതാക്കന്മാര്‍ ,ഭാരവാഹികള്‍ എന്നിവര്‍ നിര്‍വഹിച്ചു.
ബഹ്‌റൈനിലെ മനാമയില്‍ നടന്ന ബഹറൈന്‍ ജൂനിയര്‍ ഇന്റര്‍നാഷണല്‍ സീരീസ് 2023 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ റിയാ കുര്യനെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
മറ്റ് കാറ്റഗറിയില്ലള്ള മത്സരങ്ങള്‍ ഡിസംബര്‍ 8 ന് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 70545495,55201433 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.