ഖത്തറിലെ പ്രവാസി അധ്യാപിക സ്മിതാ ആദര്‍ശിന്റെ ‘വാസ് ജന’ ഖത്തറില്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറിലെ ഡിപിഎസ് മൊണാര്‍ക് ഇന്ത്യന്‍ സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും എഴുത്തുകാരിയുമായ സ്മിതാ ആദര്‍ശിന്റെ പ്രഥമ കഥാ സമാഹാരം ‘വാസ് ജന ‘ ഖത്തറില്‍ പ്രകാശനം ചെയ്തു.
ഖത്തര്‍ സംസ്‌കൃതിയുടെ കലാ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രതിമാസ സാഹിത്യ ചടങ്ങിലാണ് പ്രകാശനം നടന്നത്.
സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്റര്‍ മാസ്റ്ററോ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍ , സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടിക്ക് കഥാസമാഹാരം കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.കേരളക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം. സുധീര്‍ , എ.കെ.ജലീല്‍,അഹമ്മദ് കുട്ടി,എന്നിവര്‍ സംസാരിച്ചു .
തുടര്‍ന്ന് കഥാസമാഹാരത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഡോ. പ്രതിഭാ രതീഷ്
മോഡറേറ്ററായിരിന്നു.വാസ്ജനയെ പരിചയപ്പെടുത്തി റഷി പനച്ചിക്കലും , വായനാനുഭവം പങ്ക് വച്ച് ഷമീര്‍ ഹസ്സനും, സുനില്‍ പെരുമ്പാവൂരും സംസാരിച്ചു. കഥാകാരി സ്മിതാ ആദര്‍ശ് മറുപടി ഭാഷണം നടത്തി.
വാസ് ജന കഥ സമാഹാരത്തെ ആസ്പദമാക്കി ശ്രീകല ജിനന്റെ ശബ്ദമികവില്‍ ജസിത ചിന്ദുരാജ് അവതരിപ്പിച്ച രംഗാവിഷ്‌കാരം ശ്രദ്ദേയമായി.
സംസ്‌കൃതി കലാ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ബിജു പി. മംഗലം സ്വാഗതവും,വനിതാവേദി ജോയിന്റ് സെക്രട്ടറി ജസിത ചിന്ദുരാജ് നന്ദിയും പറഞ്ഞു.