Uncategorized
സന്തോഷ് ട്രോഫി കളിക്കാരെ ഖിഫ് ആദരിച്ചു

ദോഹ. 1973 ല്‍ കേരളത്തിന് വേണ്ടി ആദ്യമായി സന്തോഷ്ട്രോഫി നേടിയ ടീമംഗങ്ങളെ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ആദരിച്ചു. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്ലയെര്‍സ് വെല്‍ഫേര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിലാണ് 1973 ലെ ജേതാക്കളായ കേരള ടീമംഗങ്ങളില്‍ 5 പേരെ ഖിഫ് ആദരിച്ചത്.
പി പൗലോസ്, ടി എ ജാഫര്‍, പി അബ്ദുല്‍ ഹമീദ്, വി. ബ്ളസ്സി ജോര്‍ജ് , എ നജ്മുദ്ദീന്‍ എന്നീ ഫുട്ബാള്‍ താരങ്ങളെയാണ് ഖിഫ് മുന്‍ വൈസ് പ്രസിഡന്റ് ഹൈദരലി, മുന്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എന്നിവര്‍ ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കി ആദരിച്ചത്. ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, കേരള സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് യൂ ഷറഫലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.