ഖത്തരി പ്രോഡക്ട്സ് 2023 കാമ്പെയ്നിനെ പിന്തുണച്ച കമ്പനികളെ മന്ത്രാലയം അഭിനന്ദിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ‘1000 അവസരങ്ങള്‍’ പ്ലാറ്റ്ഫോമില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കൊപ്പം ഖത്തരി പ്രോഡക്ട്സ് 2023 കാമ്പെയ്നിനെ പിന്തുണച്ച കമ്പനികളെ വാണിജ്യ വ്യവസായ മന്ത്രാലയം അഭിനന്ദിച്ചു
ലുസൈലിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മന്ത്രാലയം കമ്പനികളെ അഭിനന്ദിച്ചത്.
ഖത്തറി ഉല്‍പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും സജീവമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ചടങ്ങ് അടിവരയിടുന്നു. വിവിധ മേഖലകളിലെ ദേശീയ വ്യവസായങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.