സാന്ത്വന സ്പര്‍ശം പാലിയേറ്റീവ് കെയര്‍ പാവറട്ടി – ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു
ദോഹ: സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ ഖത്തർ ചാപ്റ്റർ രൂപികരിച്ചു.മുഖ്യ രക്ഷാധികാരി എ.കെ ഉസ്‌മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, രക്ഷാധികാരി എ.കെ മുഹമ്മദ് അഷ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു.
പാവറട്ടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയറിന്റെ സേവന നൈരന്തര്യവും,ഭാവി ആസൂത്രണങ്ങളും സാന്ത്വന സ്‌പർശം പാലിയേറ്റീവ് കെയർ പാവറട്ടിയുടെ പ്രസിഡന്റ് എന്‍.പി അബൂബക്കർ വിശദീകരിച്ചു. പാലിയേറ്റിവ് പ്രവർത്തനങ്ങളോടൊപ്പം തന്നെ നടത്തിവരുന്ന വിത്യസ്തമായ പദ്ധതികളുടെ ഹ്രസ്വമായ രൂപവും അവതരിപ്പിക്കപ്പെട്ടു.ഹോം കെയർ, ഫിസിയോ തെറാപ്പി, സാന്ത്വനം ഫാർമസി, സാന്ത്വനം ഡ്രസ്സ് ബാങ്ക്, സാന്ത്വനം എൽഡേഴ്സ് ഫോറം, സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് (SIP), സാന്ത്വനം വായന ശാല, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ് , സാന്ത്വനം റെസ്ക്യൂ ടീം, തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തിൽ സംബന്ധിക്കുകയും,സാന്ത്വന സ്‌പർശം പാലിയേറ്റിവിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു.
ഖത്തർ ചാപ്റ്റർ അഡ്വൈസറി ബോഡ് അംഗങ്ങളായി ഡോ.ഫുആദ് ഉസ്‌മാന്‍, സിയാദ് ഉസ്‌മാന്‍,ഹാഷിം എം.സി,അബ്‌ദുല്‍ ഖാദർ ആര്‍.സി എന്നിവരെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി, മുഈനുദ്ധീൻ പോവിൽ , നവാസ് കടവിൽ, ഷാജഹാൻ കെ.വി, റഷീദ് കെ.ജി, യൂസുഫ് ആര്‍.എം, ഇബ്രാഹിം കുട്ടി എ.വി, ഷക്കീർ എന്‍.കെ, അഡ്വക്കേറ്റ് മൊയ്‌നുദ്ധീൻ , ജാസിം എന്‍.പി, ഷഹീർ കുട്ടോത്ത്, ശംസി ബക്കർ, മുഹമ്മദ് റാഫി കണ്ണോത്ത്, മൊയ്‌നുദ്ദീൻ പി.സ്, സിറാജുദ്ദീൻ, ഫായിസ് കൊറിയത്ത് എന്നിവരെ തിരഞ്ഞെടുത്തു.മുഈനുദ്ദീൻ പോവിൽ സ്വാഗതവും ജാസിം പാടൂർ നന്ദിയും പറഞ്ഞു.