Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സഫാരിയില്‍ കേക്ക് ഫെസ്റ്റിവല്‍, ബേക്ക് ആന്റ് കേക്ക് പ്രൊമോഷന് തുടക്കമായി

ദോഹ. ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയില്‍ കേക്ക് ഫെസ്റ്റിവല്‍, സഫാരി ബേക്ക് ആന്റ് കേക്ക് പ്രമോഷനുകള്‍ക്ക് തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിംഗ് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മറ്റു സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ക്രസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വിവിധ ഇനങ്ങളില്‍ പെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവല്‍ പ്രമോഷന്‍ ആരംഭിച്ചിരിക്കുന്നത്. സഫാരി റിച്ച് പ്ലം കേക്ക് , ഡേറ്റ്സ് ആന്റ് ഫിഗ് പ്ലം കേക്ക്, സര്‍പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകള്‍ , ഫ്രഷ് ക്രീം കേക്ക് , ക്രിസ്തുമസ് യുലെലോഗ് കേക്ക് , ക്രിസ്തുമസ് ക്രീം കേക്ക് , ജിഞ്ചര്‍ ഹൌസ്, അറബിക്ക് മിസ്റ്റിക കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിന്‍സ്, ക്രിസ്തുമസ് കുക്കീസ് തുടങ്ങി 50 ല്‍ പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

വിദഗ്ധരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ക്രിസ്തുമസ് , ന്യൂ ഇയര്‍ പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

ഇതോടൊപ്പം തന്നെയാണ് സഫാരി ബേക്ക് ആന്റ് കേക്ക് പ്രമോഷനും അവതിരിപ്പിക്കുന്നത്. കുക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കും ഭക്ഷണപ്രിയര്‍ക്കുമായി കേക്ക് നിര്‍മ്മാണത്തിനു ആവശ്യമായ എല്ലാ ഉത്പന്നങ്ങളും കിച്ചണ്‍ ഉപകരണങ്ങളും ഒരു കുടക്കീഴില്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ട് സഫാരി അവതരിപ്പിക്കുന്ന പ്രമോഷനാണ് സഫാരി ബേക്ക് ആന്റ് കേക്ക് പ്രമോഷന്‍. വിപ്പ് ക്രീം, ഫ്രോസണ്‍ ഫ്രൂട്സ്, കേക്ക് മിക്സുകള്‍ തുടങ്ങിയ കേക്ക് നിര്‍മ്മാണ ഉത്പന്നങ്ങളും കേക്ക് മോള്‍ഡുകള്‍, കേക്ക് പാന്‍, ഇലക്ട്രിക്ക് ഓവന്‍, കേക്ക് മിക്സര്‍, തുടങ്ങിയ കിച്ചണ്‍ ഉപകരണങ്ങളും വിവിധ ഇനം ഡ്രൈ ഫ്രുട്സുകളും നിരത്തി വൈവിധ്യങ്ങളോടെയാണ് ഈ പ്രമോഷന്‍ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ 2023 ഡിസംബര്‍ 30 ന് കേക്ക് നിര്‍മ്മാണ മത്സരവും സഫാരി മാള്‍ ഫുഡ്‌കോര്‍ട്ടില്‍ നടക്കും.

ഒപ്പം തന്നെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുകെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Related Articles

Back to top button