ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
ദോഹ. ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ക്യാമ്പ് ശ്രദ്ധേയമായി. പ്രവാസികള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടയാളപ്പെടുത്തുന്നതാണ് ഇത്തരം ക്യാമ്പുകളെന്ന് ലോക കേരളസഭ അംഗവും ഐസിബിഎഫ് എംസി മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
300ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ നേത്രപരിശോധന, ദന്തപരിശോധന തുടങ്ങിയവയും സൗജന്യമായി ഉള്‍പ്പെടുത്തിയിരുന്നു.
ജില്ലാ പ്രസിഡണ്ട് പിസി നൌഫല്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.
ചടങ്ങിന് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് , ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിനു, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍, സലീം ഇടശ്ശേരി, യൂത്ത് വിങ്ങ് പ്രസിഡണ്ട് നദീം മനാര്‍, ഐവൈസി ഇന്റര്‍നാഷണല്‍ ജിഎസ്ഒ മാഷിക് മുസ്ഥഫ തുടങ്ങീയവര്‍ ആശംസ അറിയിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റിയുടേയും സാന്നിധ്യമുണ്ടായിരുന്നു.
ചാന്ദിഷ് ചന്ദ്രന്‍, വസീം പൊന്നാനി, ഷഫീര്‍ നരണിപ്പുഴ, ഷാഫി നരണിപ്പുഴ, രജീഷ് ബാബു, പ്രജേഷ് പ്രേമന്‍, അനീസ് കെടീ വളപുരം, സൈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.