
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച തോക്കും ബുള്ളറ്റുകളും പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച തോക്കും ബുള്ളറ്റുകളും പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. അബൂ സംറ അതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് കടന്ന വാഹനത്തില്‍ നിന്നാണ് ഒരു പിസ്റ്റള്‍, 50 ബുള്ളറ്റുകള്‍ അടങ്ങിയ പെട്ടി എന്നിവ പിടിച്ചെടുത്തതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.
തോക്ക്, ബുള്ളറ്റുകള്‍ എന്നിവ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.