Uncategorized

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഓറിയന്റല്‍ റസ്റ്റോറന്റ്‌സ് ആന്‍ഡ് ബേക്കറി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഓറിയന്റല്‍ റസ്റ്റോറന്റ്‌സ് ആന്‍ഡ് ബേക്കറി. ഡിസംബര്‍ 31ന് (ഇന്ന് ) അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന ഡിന്നര്‍ ബൊഫെ മുതല്‍ നിരവധി സ്‌പെഷ്യല്‍ വിഭവങ്ങളൊരുക്കിയാണ് ഓറിയന്‍ല്‍ റെസ്റ്റോറന്റ്‌സ് ആന്‍ഡ് ബേക്കറി വിഭാഗങ്ങള്‍ 2024നെ വരവേല്‍ക്കാന്‍ തയാറെടുത്തിരിക്കുന്നത്.

കസ്റ്റമേഴിസിന് അടിപൊളി ഡിന്നര്‍ നല്‍കി പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഓറിയന്റല്‍ റെസ്റ്റോറന്റ് സജ്ജമായി കഴിഞ്ഞു. 18 ഇനം വിഭവങ്ങളാണ് ഡിന്നര്‍ ബൊഫെക്കായി തയാറാക്കുന്നത്. വൈകീട്ട് 7 മുതല്‍ ആരംഭിക്കുന്ന ബൊഫെ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും. ഓറിയന്റലിന്റെ ഓള്‍ഡ് എയര്‍പോര്‍ട്ട് ബ്രാഞ്ചിലാണ് ഈ സ്‌പെഷ്യല്‍ ബൊഫെ തയ്യാറാക്കുന്നത്. ന്യൂയര്‍ ദിനത്തില്‍ സ്‌പെഷ്യല്‍ മിനി സദ്യ, സ്‌പെഷ്യല്‍ ബിരിയാണികള്‍ ഈവനിങ്ങ് കസ്റ്റമേഴ്‌സിനായി ഡിന്നര്‍ കോംമ്പോകള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

പുതുവത്സര രാവിനും ന്യൂയര്‍ ദിനത്തിലും സമ്മാനങ്ങളായി നല്‍കാനും പരസ്പരം പങ്കിടാനുമായി സ്‌പെഷ്യല്‍ കേക്കുകളും ഓറിയന്റല്‍ ബേക്കറിയില്‍ ലഭ്യമാണ്.

ഓസ്‌ട്രേലിയന്‍ ഫഡ്ജ്, ഇറ്റാലിയന്‍ ഫഡ്ജ്, ജര്‍മ്മന്‍ ചേക്ലേറ്റ്, സ്പാനിഷ് ഡിലൈറ്റ്, ബെല്‍ജിയം ചേക്ലേറ്റ്, ജര്‍മ്മന്‍ ബ്ലാക്ക് ഫോറസ്റ്റ്, ഓറിയന്‍ല്‍ ഡ്രീം കേക്ക്- മില്‍ക്ക് കേക്ക്, മോച്ച ചേക്ലേറ്റ് തുടങ്ങി 50 ലധികം സ്‌പെഷ്യല്‍ കേക്കുകള്‍ ഓറിയന്റല്‍ ബേക്കറിയില്‍ ലഭ്യമാണ്.

ഖത്തറിലെ ഏറ്റവും പാരമ്പര്യമുള്ള ബേക്കറിയാണ് ഓറിയന്റല്‍. ക്രിസ്തുമസ്സിന് ട്രഡീഷണലായിട്ടുള്ള കേക്കുകള്‍ തയാറാക്കി നല്‍കുന്നതില്‍ ശ്രദ്ധേയമായ ഓറിയന്റല്‍ ഓരോ ഉല്‍പ്പന്നവും തയാറാക്കുന്നത് പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെയാണ്. പ്ലംകേക്കുകളുടെ ഏറ്റവും മികച്ച രുചികൂട്ടാണ് ഓറിയന്റിലിന്റേത്.

Related Articles

Back to top button
error: Content is protected !!