Uncategorized
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും

ദോഹ.ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കൂടും .നാളെ മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം വര്‍ദ്ധിച്ച് 1.95 റിയാലാകും. സൂപ്പര്‍ പെട്രോളിന്റേയും ഡീസലിന്റേയും വില മാറ്റമില്ലാതെ തുടരുമെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില.