ഷബീര്‍ ശുക്കൂറിനും നില്‍ഷാദ് നാസറിനും പ്രവാസി ഭാരതി യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ്

ദോഹ. ഷബീര്‍ ശുക്കൂറിനും നില്‍ഷാദ് നാസറിനും പ്രവാസി ഭാരതി യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ്.
ഖത്തറിലെ എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടറായ ഷബീര്‍ ശുക്കൂര്‍ കിനാലൂര്‍ യുവ സംരംഭകനാണ്. വ്യവസായ പാരമ്പര്യവും കുടുംബ പശ്ചാത്തലവും ഷബീറിന്റെ സംരംഭക മോഹങ്ങള്‍ക്ക് നിറം പകര്‍ന്നു. പ്രമുഖ സംരംഭകനായ ഡോ. ശുക്കൂര്‍ കിനാലൂരിന്റെ മകനായ ഷബീര്‍ പിതാവ് ചെയര്‍മാനായ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി.ഇ.ഒ ആയ നില്‍ഷാദ് നാസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്തിനൊപ്പം സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ശില്‍പിയാണ്. ഖത്തറിനകത്തും പുറത്തും നിരവധി ശാഖകുള്ള ഗ്രൂപ്പിന് ട്രാവല്‍ ആന്റ് ടൂറിസം സേവനങ്ങള്‍ക്ക് പുറമേ കമ്പനി ഫോര്‍മേഷന്‍, ഓഫീസ് സെറ്റപ്പ് തുടങ്ങി നിരവധി ആക്ടിവിറ്റികളുണ്ട്.
ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.