ഖത്തറില്‍ ഇന്നു മുതല്‍ പെട്രോള്‍ വില കുറയും

ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ പെട്രോള്‍ വില കുറയും .മാര്‍ച്ചില്‍ 2.10 റിയാലായിരുന്ന സൂപ്പര്‍-ഗ്രേഡ് പെട്രോളിന്റെ വില ഇന്നുമുതല്‍ 2.05 റിയാലായിരിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് മാര്‍ച്ചിലെ 2.05 റിയാലില്‍ നിന്ന് ഏപ്രിലില്‍ 2 റിയാലായിരിക്കും.
ഡീസല്‍ വില മാറ്റമില്ലാതെ തുടരും.