പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
ദോഹ. പ്രവാസി ദോഹ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ഓര്‍മ ദിനമായ ജൂലൈ 5 ന് ഐസിസി മുമ്പൈ ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഷ്റഫ് തൂണേരി അനുസ്മരണ പ്രഭാഷണം നടത്തി.
വൈക്കം മുഹമ്മദ് ബഷീറിന്റെ മരണാനന്തരം ദോഹയില്‍ രൂപീകരിച്ച സംഘടനയാണ് പ്രവാസി ദോഹ. എല്ലാ വര്‍ഷവും ബഷീര്‍ ഓര്‍മ ദിനമായ ജൂലൈ 5 ന് അനുസ്മരണം പ്രഭാഷണം സംഘടിപ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പേരില്‍ വ്യത്യസ്ഥ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കുന്നവര്‍ക്ക് ബഷീറിന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് നല്‍കിയും പ്രവാസി ദോഹ ശ്രദ്ധേയമാണ്.
പ്രവാസി ദോഹ യുടെ ഇരുപത്തിയേഴാമത് അവാര്‍ഡ് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനാണ്
പ്രവാസി ദോഹ മുന്‍ ചെയര്‍മാന്‍ സി.വി. റപ്പായി പ്രവാസി ദോഹയുടെ മുപ്പത് വര്‍ഷത്തെ സേവനങ്ങളെ കുറിച്ചും പ്രവാസി അവാര്‍ഡ് ജേതാവിനെ കുറിച്ചും വിശദമായി പരിചയപ്പെടുത്തി.
പ്രവാസി ദോഹ മുന്‍ ചെയര്‍മാന്‍ എ.കെ. ഉസ്മാന്‍ അഷ്റഫ് തൂണേരിയെ
ബൊക്കെ നല്‍കി ആദരിച്ചു
പ്രവാസി ദോഹ അഡ്‌ഹോക്ക് കമ്മറ്റി ചെയര്‍മാന്‍ കെ.എം.വര്‍ഗീസ് സ്വാഗതവും ഇഖ്ബാല്‍ ചേറ്റുവ നന്ദിയും പറഞ്ഞു.