ജനുവരിയിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികളുമായി പഴയ ദോഹ തുറമുഖം
ദോഹ: ജനുവരിയിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികളുമായി പഴയ ദോഹ തുറമുഖം ജനങ്ങളെ ആകര്‍ഷിക്കുന്നു. തുറമുഖത്ത് നടന്നുവരുന്ന വിന്റര്‍ നാളെ സമാപിക്കും. ജനുവരി 19 ന് നടക്കുന്ന കസ്റ്റം ഷോ പരേഡില്‍ ക്ലാസിക് കാറുകളുടെ ഒരു ശേഖരം പ്രദര്‍ശിപ്പിക്കും.
എ എഫ് സി ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിസിറ്റ് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ജനുവരി 25 മുതല്‍ ഫെബ്രുവരി 3 വരെ ഓള്‍ഡ് ദോഹ തുറമുഖത്തെ അലങ്കരിക്കും. ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലെ മ്യൂസിയത്തിലെ മുന്‍ വേദിയില്‍ നിന്ന് വ്യത്യസ്തമായി,പഴയ ദോഹ തുറമുഖത്തിന്റെ ചരിത്രപരവും ആധുനികവുമായ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള 60 പേര്‍ പങ്കെടുക്കുന്ന ഭീമന്‍ പട്ടങ്ങള്‍ ഈ പതിപ്പില്‍ അവതരിപ്പിക്കും.
ക്രൂയിസ് സീസണില്‍ അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാന്‍ ക്രൂയിസ് ടെര്‍മിനലിന് മുന്നില്‍ നടക്കുന്ന പരിപാടി ഏപ്രില്‍ വരെ നീണ്ടുനില്‍ക്കും.