ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് പുതിയ നേതൃത്വം
ദോഹ: 2024 -2025 കാലയളവിലേക്കുള്ള ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഹാരിസ് പി ടി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍) അമീര്‍ ഷാജി ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) ഫായിസ് ഇളയോടന്‍ ( ചീഫ് ഫിനാന്‍സ് ഓഫീസര്‍) സഫീറുസ്സലാം ( ഡെപ്യൂട്ടി സിഇഒ ) ഡോ : റസീല്‍ ( അഡ്മിന്‍ മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍ .
എഞ്ചിനീയറിങ് ബിരുദ ധാരിയായ ഹാരിസ് പി ടി ഖത്തറിലെ ബ്രൈറ്റ് എന്‍ജിനീയറിങ് കമ്പനിയിലെ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി ചെയ്ത് വരുന്നു.കഴിഞ്ഞ 15 വര്‍ഷക്കാലമായി ഖത്തറിലുള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ ചിരപരിചിതനും ആണ്. സൈക്കോളജി ബിരുദാനന്ത ബിരുദധാരിയായ അമീര്‍ ഷാജി കഴിഞ്ഞ 10 വര്‍ഷക്കാലമായി ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്നു.വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ്. മദ്രാസ് യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഫായിസ് ഇളയോടന്‍ കഴിഞ്ഞ 12 വര്‍ഷക്കാലമായി ഖത്തറില്‍ ടെലികോം മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നു.
സഹ ഭാരവാഹികളായി അമീനുറഹ്‌മാന്‍ എ എസ് ( സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), മൊയ്ദീന്‍ ഷാ ( എച് ആര്‍ മാനേജര്‍) ,റാഷിഖ് ബക്കര്‍ ( മാര്‍ക്കറ്റിംഗ് മാനേജര്‍) ,ആഷിഖ് ബേപ്പൂര്‍ ( ഇവെന്റ്‌സ് മാനേജര്‍ , ഹാഫിസ് ഷബീര്‍ ( ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രെട്ടേറിയേട്ടും മുപ്പത്തി ഒന്‍പത് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നല്‍കുക.
തുമാമ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് അസ്‌കര്‍ റഹിമാന്‍, അബ്ദുല്‍ ലത്തീഫ് നല്ലളം എന്നിവര്‍ നിയന്ത്രിച്ചു. ജനുവരി രണ്ടാം വാരത്തോടെ, തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് വേണ്ടി ഫോക്കസ് ഓണ്‍ ലീഡ്, ഡിവിഷണല്‍ മെംബേര്‍സ് സംഗമം, ഫെബ്രുവരി ആദ്യ വാരം ഗോള്‍ സോക്കര്‍ രണ്ടാം സീസണും നടക്കുമെന്നും സിഇഒ ഹാരിസ് പി ടി പിന്നീട് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.പുതിയ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാന്‍ പുതു തലമുറയിലെ യുവാക്കളെ പ്രാപ്തരാക്കാന്‍ തരത്തിലുള്ള വിവിധങ്ങളായ പരിപാടികള്‍ ഖത്തറില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
ഫസലു റഹ്‌മാന്‍ മദനി,ഹസീബ് ഹംസ, ജാബിര്‍ പി കെ,ഫഹ്സിര്‍ റഹ്‌മാന്‍,മുഹമ്മദ് ഷഫീഖ്,അന്‍സാബ്, നാസര്‍ ടി പി തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.