ഏഷ്യന്‍ കപ്പിനായി പത്തുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു

ദോഹ. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന് വമ്പിച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടായതെന്നും ഇതുവരെ ഏകദേശം പത്തുലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റതായും സംഘാടക സമിതി അറിയിച്ചു. 1988ലും 2011ലും നടന്ന പ്രശസ്തമായ ടൂര്‍ണമെന്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ച ഖത്തര്‍ മൂന്നാം തവണയാണ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഓപണിംഗ് സെറമണി ഇന്ന് വൈകുന്നേരം 5 മണിക്കാരംഭിക്കും. ഖത്തറും ലബനാനും തമ്മിലുള്ള ഉദ്ഘാടന മത്സരം 7 മണിക്കാണ് .