പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ മന്ത്രാലയം വാര്‍ഷിക വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിക്കുന്നു
ദോഹ: പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ മന്ത്രാലയം വാര്‍ഷിക വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിക്കുന്നു. ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ എന്നിവയ്ക്കെതിരായ വാര്‍ഷിക വാക്സിനേഷന്‍ കാമ്പയിന്‍ ഇന്നു മുതല്‍ (ജനുവരി 15 മുതല്‍) സ്വകാര്യ സ്‌കൂളുകളിലും ജനുവരി 28 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വര്‍ഷം, ഖത്തറിലെ ഇന്‍ഡിപെന്‍ഡന്റ്, പ്രൈവറ്റ്, പബ്ലിക് സ്‌കൂളുകളിലെ ഗ്രേഡ് 10 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
ഈ വാക്‌സിന്‍ പുതിയതല്ലെന്നും ഇത് ബാല്യകാല വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാണെന്നും പ്രാദേശികമായും അന്തര്‍ദ്ദേശീയമായും മിക്ക കോളേജുകള്‍ക്കും പ്രവേശനത്തിന് മുമ്പുള്ള ആവശ്യകതയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലും ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിലും ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നതിനാല്‍, കുട്ടികളുടെ വാക്‌സിന്‍ എടുക്കാന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെയും രക്ഷിതാക്കളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.