Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

2023 ഡിസംബറില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത് 43 ലക്ഷത്തിലധികം യാത്രക്കാര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ഡിസംബറില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത് 43 ലക്ഷത്തിലധികം യാത്രക്കാര്‍ .ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2023 ഡിസംബറില്‍ 4.334 ദശലക്ഷം യാത്രക്കാരാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്. 2022 ഡിസംബറില്‍ രേഖപ്പെടുത്തിയ 3.622 ദശലക്ഷത്തെ അപേക്ഷിച്ച് 19.7 ശതമാനം കൂടുതലാണിത്.
2023 ഡിസംബറില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 23,589 വിമാനങ്ങളുടെ ചലനങ്ങളും രേഖപ്പെടുത്തി. 2022 ഡിസംബറില്‍ ഇത് 22,854 ആയിരുന്നു.
എയര്‍ കാര്‍ഗോ, മെയില്‍ എന്നിവയിലും 2023 ഡിസംബറില്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button