Uncategorized

മലബാര്‍ ക്ലബ് പ്രതിനിധികള്‍ കേരള കൃഷി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദുമായി മലബാര്‍ ക്ലബ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി . കേരള സാംസ്‌കാരിക വകുപ്പിന് കീഴില്‍ നടക്കുന്ന പരിപാടികളില്‍ പ്രവാസി പ്രാതിനിത്യം കൂടി ഉള്‍പ്പെടുത്താനും പ്രവാസ ലോകത്ത് നടത്തുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ക്ക് സാംസ്‌കാരിക വകുപ്പിന്റെ പ്രോല്‍സാഹനവും, അനുമതിയും ഉറപ്പ് വരുത്തുന്നതും അടക്കമുള്ള വിവിധ പ്രവാസി വിഷയങ്ങള്‍ സാംസ്‌കാരിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ മലബാര്‍ ക്ലബ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ദോഹ കോണ്‍കോഡ് ഹോട്ടലില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പല വിഷയങ്ങളിലും പലപ്പോഴും നിയമപരമായ ഭേദഗതികള്‍ ആവശ്യമുണ്ട് എന്നും ഇത്തരം വിഷയങ്ങളില്‍ പ്രവാസികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുന്നതിന് കാര്യങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി മലബാര്‍ ക്ലബ് പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

മലബാര്‍ ക്ലബ് പ്രതിനിധികളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മുസ്തഫ എലത്തൂര്‍ കോയ കൊണ്ടോട്ടി എന്നിവരും ഷാനവാസ് തവയില്‍ , സിറാജ്, ജീമോന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!