Uncategorized
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കമ്മ്യൂണിറ്റി സ്വീകരണം
ദോഹ. പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കമ്മ്യൂണിറ്റി സ്വീകരണം. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ അംബാസിഡര്‍ ടീമിന് കമ്മ്യൂണിറ്റിയുടെ ശക്തമായ പിന്തുണയും അടുത്ത മത്സരത്തിന് ആശംസകളും അറിയിച്ചു