കള്‍ച്ചറല്‍ ഫോറം മലപ്പുറം കെ.എല്‍ 10 സര്‍ക്കീട്ട്

ദോഹ. ള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എല്‍ 10 സര്‍ക്കീട്ട് ശ്രദ്ധേയമായി. ഷമാലിലേക്ക് സംഘടിപ്പിച്ച യാത്ര ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാരക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി മുഖ്യാതിഥിയായി. സര്‍ക്കീട്ടിന്റെ ഭാഗമായി അല്‍ ഗുവൈരിയ പാര്‍ക്കില്‍ വിവിധ കലാ കായിക വിനോദ മത്സരങ്ങള്‍ നടന്നു.
കള്‍ച്ചറല്‍ ഫോറം മുന്‍ സംസ്ഥാന പ്രസിഡന്റ് മുനീഷ് എ സി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രവേശിച്ച കള്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ -മണ്ഡലം നേതൃത്വങ്ങളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലരാക്കുവാനും കെ.എല്‍ 10 സര്‍ക്കീട്ട് ഫലപ്രദമായെന്ന് ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര പറഞ്ഞു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ വി.കെ, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീന്‍ വളാഞ്ചേരി, അഹമ്മദ് കബീര്‍, സെക്രട്ടറി ഫഹദ് മലപ്പുറം, കലാ-കായിക വിഭാഗം കണ്‍വീനര്‍ ഇസ്മായില്‍ വെങ്ങാശ്ശേരി, റഹ്‌മത്തുള്ള കൊണ്ടോട്ടി, അസ്ഹര്‍ അലി , ഷിബിലി മഞ്ചേരി, ഷബീബ് അബ്ദുള്‍റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.