Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കെ.എം.സി.സി. ഖത്തർ ഗ്രീൻ ടീൻസ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ദോഹ:കെ.എം.സി.സി ഖത്തർ വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന എക്സിക്യൂട്ടീവ് മീറ്റിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ അബ്ദുസ്സമദ് എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലിം നാലകത്ത്, സെക്രട്ടറി ഫൈസൽ കേളോത്ത്, അക്ബർ അറക്കൽ എന്നിവർ സംസാരിച്ചു.

ഗ്രീൻ ടീൻസ് ചെയർമാൻ പിടി ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും റാഫി പൊന്നാനി നന്ദിയും പറഞ്ഞു. ഗ്രീൻ ടീൻസ് സബ് കമ്മിറ്റി നേതാക്കളായ ഹാഷിർ കല്പറ്റ, അൽതാഫ് മണിയൂർ, അമീർ അബ്ദുൽ ഖാദർ, ബഷീർ കരിയാട്, സഗീർ ഇരിയ, ഷഹിയ എ.കെ, ഹാരിസ് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികളായി, മുഹമ്മദ് ഇർഫാൻ റാവുത്തർ പത്തനം തിട്ട (പ്രസിഡണ്ട്), ഇശൽ സൈന കോഴിക്കോട് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഹാഷിർ സഗീർ കാസർഗോഡ് (ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ട് മാരായി മിൻഹ മനാഫ്, റാഷിദ് രിഫായി, അഫ്ര ഉസ്മാൻ, നഹിദ നസ്റീൻ, ആയിഷ ഫാത്തിമ ബഷീർ, മുഹമ്മദ് ഷെസിൻ, മുഹമ്മദ് ആഹിൽ പി.കെ, തമിം അഹമ്മദ് എന്നിവരെയും സെക്രട്ടറിമാരായി, മുഹമ്മദ് ആഷ്, ഹുദാ ജുമാന, സജ ആമിന, ഫാത്തിമ സെൻഹ, നിംഹ അബ്ദുൽ റഫീഖ്, റോന റഫീഖ്, മിനാൻ മുസമ്മിൽ അഹമ്മദ്, ഐഷ ദിൽഫ എന്നിവരെയും തെരെഞ്ഞെടുത്തു.

സ്പോർട്സ് ക്ലബ് ഭാരവാഹികളായി, മുഹമ്മദ് അഷ്നീദ് (ചെയർമാൻ), മുഹമ്മദ് മിദ്ലാജ് (ജനറൽ കൺവീനർ), ഫിസാൻ അബ്ദുല്ല, മുഹമ്മദ് സയാൻ, മുഹമ്മദ് ഇസ്യാൻ ഇല്യാസ്, മഹ്ദി മുഹമ്മദ് ഇബ്രാഹിം, സയ്യാൻ അബു അഹമ്മദ്, ഹാദി മുഹമ്മദ്, മുഹമ്മദ് ബിൻ ഇല്യാസ് (വൈസ് ചെയർമാൻ), മുഹമ്മദ് സിനാൻ, മുഹമ്മദ് യാസിർ, അഫ്താബ് ബഷീർ അബ്ദുല്ല, മുഹമ്മദ് യാസീൻ, മുഹമ്മദ് ആമിൽ, റാഹിൽ ബേക്കർ, അഫ്രസ് ഉസ്മാൻ (കൺവീനർ) എന്നിവരെയും ആർട്സ് & കൾച്ചറൽ ക്ലബ് ഭാരവാഹികളായി, സയ്യിദ ഫാത്തിമ തബസ്സും (ചെയർമാൻ), റീഹ ഫാത്തിമ (ജനറൽ കൺവീനർ), ഹിബ ഷംന, അയിഷ സെഹ്റിൻ, റസീൻ ബേക്കർ (വൈസ് ചെയർമാൻ), ഷെസ നസ്റീൻ, ആമിന ഹനിയ, ഹംദാൻ അഹമ്മദ് (കൺവീനർ) എന്നിവരെയും ഇന്റലക്ച്വൽ ക്ലബ് ഭാരവാഹികളായി, മിൻഹ ഫാത്തിമ (ചെയർമാൻ), അയിഷ സിൻഹ മനാഫ് (ജനറൽ കൺവീനർ), ഹംദ ഫാത്തിമ, മുഹമ്മദ് മിർഷാദ് (വൈസ് ചെയർമാൻ), ഫാത്തിമ ജൽവ, ഇജാസ് അബ്ദുല്ല, മുഹമ്മദ് ഇജാസ് (കൺവീനർ) എന്നിവരെയും സയൻസ് ക്ലബ് ഭാരവാഹികളായി, ഹാദിയ അബ്ദുല്ല (ചെയർമാൻ), അയൻ ഇബ്രാഹിം (ജനറൽ കൺവീനർ), റിസ്വാൻ രിഫായി, സന ഇല്യാസ് (വൈസ് ചെയർമാൻ), ഹിബ ഫാത്തിമ ജാഫർ, ഹിഷാം മുഹമ്മദ് (കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു.

Related Articles

Back to top button