ജൂബിലന്റ് തമിഴ്നാട് ഗ്ലോബല്‍ എക്സ്പോയിലെ സ്റ്റാര്‍ട്ടപ്പ് പിച്ച് & നോളജ് സമ്മിറ്റ് സംരംഭകര്‍ക്ക് വഴികാട്ടിയാകും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 1,2,3 തിയ്യതികളില്‍ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ജൂബിലന്റ് തമിഴ്നാട് ഗ്ലോബല്‍ എക്സ്പോയിലെ സ്റ്റാര്‍ട്ടപ്പ് പിച്ച് & നോളജ് സമ്മിറ്റ് സംരംഭകര്‍ക്ക് വഴികാട്ടിയാകും. വൈവിധ്യമാര്‍ന്ന വ്യാപാര സാധ്യതകളോടൊപ്പം ബിസിനസിനാവശ്യമുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് നിക്ഷേപകരെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളെയും നേരില്‍ കാണാനും ചര്‍ച്ച നടത്താനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കും. ജൂബിലന്റ് കോയമ്പത്തൂര്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തങ്ങളുടെ ബിസിനസ്സിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ അനുയോജ്യമായ പ്ലാറ്റ്ഫോം തേടുന്നവര്‍ക്ക് ജുബിലന്റ് തമിഴ്നാട് 2024, തങ്ങളുടെ ഗെയിം മാറ്റുന്ന ഒരു ഇലക്ട്രിഫൈയിംഗ് ഇവന്റായിരിക്കും ജൂബിലന്റ് തമിഴ്നാട് ഗ്ലോബല്‍ എക്സ്പോ. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ https://forms.gle/9gLaV9Le2S9xFwQv7
എന്നതില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക
പിച്ച് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ജനുവരി 25 ആണ്.