Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കൊട്ടാരക്കര എക്‌സ്പാട്രിയേറ്റ്‌സ് ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് ഖത്തര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ. കൊട്ടാരക്കര എക്‌സ്പാട്രിയേറ്റ്‌സ് ഫ്രണ്ട്സ് അസോസിയേഷന്‍ ഓഫ് ഖത്തര്‍ സംഘടനയുടെ (കെഫാഖ് ) 2024 2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ഐസിസി ബെഗളൂരു ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് തിരഞ്ഞെടുത്തത്. പ്രസിഡന്റായി ബിജു കെ ഫിലിപ്പിനെയും ജനറല്‍ സെക്രട്ടറിയായി ബിനേഷ് ബാബുവിനേയും തിരഞ്ഞെടുത്തു. അനില്‍ കുമാര്‍ ട്രഷറര്‍, ബിജു പി ജോണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും സിബി മാത്യു ജോയിന്റ് സെക്രട്ടറിയും വനിതാ ഫോറം കണ്‍വീനറായി ആന്‍സി രാജീവിനെയും തിരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് കമ്മിറ്റി അംഗങ്ങളായി അനീഷ് തോമസ് ആശിഷ് മാത്യു ബെന്നി ബേബി ദിപു സത്യ രാജ് , ജേക്കബ് ബാബു ,ജലാധരന്‍.ജെ ,ജോബിന്‍ പണിക്കര്‍, ജോജിന്‍ ജേക്കബ്,റിഞ്ചു അലക്‌സ്,സജി ബേബി,ശരത്. എസ്, ഷാജി കുഞ്ഞച്ചന്‍, റ്റിന്‍സി ജോബി എന്നിവരെ തെരഞ്ഞെടുത്തു.
ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വെക്കാന്‍ കെഫാഖിനു സാധിക്കുമെന്ന് യോഗം വിലയിരുത്തി. കല കായിക മേഖലകളില്‍ കെഫാഖ് അംഗങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് വിവിധ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

Related Articles

Back to top button