Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് 2023 12 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു , മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം പ്രതീക്ഷിച്ചതിലുമപ്പുറം

അമാനുല്ല വടക്കാങ്ങര

ദോഹ. എ എഫ് സി ഏഷ്യന്‍ കപ്പ് 2023 12 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റതായും മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം പ്രതീക്ഷിച്ചതിലുമപ്പുറമെത്തിയതായും കായിക യുവജന മന്ത്രിയും എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു. ഇതുവരെയുള്ള മാച്ചുകളില്‍ 620,000 പേരാണ് കളി കാണാനെത്തിയത്.

ഒളിമ്പിക്സ് സംഘടിപ്പിക്കുക എന്നതാണ് ഇനി ഖത്തറിന്റെ മുന്നിലുള്ള ഏറ്റവും വലിയ സ്വപ്നമെന്ന് ശൈഖ് ഹമദ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്‍സ് (ഫിഫ), അറബ് ഫുട്‌ബോള്‍ അസോസിയേഷന്‍, മറ്റ് പാര്‍ട്ടികള്‍ എന്നിവയുടെ ഏകോപനത്തില്‍ ഫിഫ അറബ് കപ്പ് പുതിയ രൂപത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ വിശദാംശങ്ങളും ഉടന്‍ പ്രഖ്യാപിക്കും.’

Related Articles

Back to top button
error: Content is protected !!