Uncategorized
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലമായി ഖത്തറില്‍ ഈവന്റ് മാനേജ്‌മെന്റ് നടത്തിയിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി വിജയ വില്ലയില്‍ വിശ്വനാഥന്‍ നായരുടേയും വിജയലക്ഷ്മിയുടേയും മകന്‍ വിന്‍സ് വിശ്വനാഥന്‍( 48) ആണ് നിര്യാതനായത്
പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ മുന്‍ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവുമാണ്.
കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഹമദ് മെഡിക്കലിലും തുടര്‍ന്ന് ആലുവ രാജഗിരിയിലും ചികിത്സയിലായിരുന്നു.
ഭാര്യ സ്മിത (ഹമദ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു) . മക്കള്‍ പ്രണവ്. പ്രഗതി,
സഹോദരി വീണ സനില്‍.