Breaking NewsUncategorized
നാളെ മുതല്‍ ഖത്തറില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ദോഹ: ജനുവരി 31 ബുധനാഴ്ച മുതല്‍ വാരാന്ത്യം വരെ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കാലാവസ്ഥാ സാഹചര്യങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും. പ്രസ്തുത കാലയളവില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.