Breaking NewsUncategorized
ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി അഞ്ഞൂറോളം കമ്പനികളെ ആകര്‍ഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഏകദേശം 5 ബില്യണ്‍ റിയാല്‍ മുതല്‍മുടക്കില്‍ വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ഞൂറോളം കമ്പനികളെ ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ആകര്‍ഷിച്ചതായി സഹമന്ത്രിയും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി (ക്യുഎഫ്ഇസെഡ്) ചെയര്‍മാനുമായ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദ് വെളിപ്പെടുത്തി. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി സിഇഒ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഫൈസല്‍ അല്‍താനിയുടെയും എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ചേംബറില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി അല്‍ സയ്യിദ് കൂടിക്കാഴ്ച നടത്തി.