Uncategorized

നീറ്റ് പരീക്ഷാകേന്ദ്രം -എന്‍.ടി.എ തീരുമാനം പുന:പരിശോധിക്കണം, കള്‍ച്ചറല്‍ ഫോറം

ദോഹ : ഈ വര്‍ഷം മെയ് അഞ്ചിന് നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്‌ന് (നീറ്റ്) വിദേശ രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കേണ്ട എന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

എന്‍. ടി. എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യക്ക് പുറത്തുള്ളവ വിശിഷ്യാ ഗള്‍ഫ് നാടുകളിലെ സെന്ററുകള്‍ ഉള്‍പ്പെടുത്താത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പില്ലാതെയാണ് വിദേശ രാജ്യങ്ങളിലേ പരീക്ഷ കേന്ദ്രങ്ങള്‍ ഈ വര്‍ഷം നിര്‍ത്തല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 12 വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. പ്രവാസികളുടെ നിരന്തര മുറവിളികളുടെ ഭാഗമായാണ് ഗള്‍ഫില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചത്. കള്‍ച്ചറല്‍ ഫോറം ഉള്‍പ്പെടയുള്ള സംഘടനകള്‍ വിദേശകാര്യ മന്ത്രലയം, എംബസി തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇതിനായി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നും നീറ്റ് പരീക്ഷ എഴുതുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കും. രക്ഷിതാക്കളുടെ ലീവ്, അവധിക്കാല സീസണിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ഇത് പ്രവാസികള്‍ക്ക് പ്രയാസം ഉണ്ടാക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ദോഹയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച് കിട്ടിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെ ഈ വിഷയത്തില്‍ ഇടപെടണം. ഇന്ത്യന്‍ വിദേശികാരിയ മന്ത്രാലയം, കേരള മുഖ്യ മന്ത്രി, ഖത്തറിലെ ഇന്ത്യന്‍ അംബാസ്സഡര്‍ തുടങ്ങിയവര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കുമെന്നും കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!