
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച മുതല്‍ ബാങ്കിന്റെ നിക്ഷേപ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 1.50 ശതമാനമായി ഉയര്‍ത്തുമെന്ന് അറിയിച്ചു. ബാങ്കിന്റെ വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 2.75 ശതമാനമാക്കാനും ക്യുസിബി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 1.75 ശതമാനമാക്കാനും തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു.
പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.