മഴയെത്തുടര്‍ന്ന് ഖത്തറിന്റെ ചില ഭാഗങ്ങളില്‍ സര്‍വീസ് തടസ്സപ്പെട്ടു: കഹ്റാമ

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സര്‍വീസ് തടസ്സം നേരിട്ടതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ ‘കഹ്റാമ’ അറിയിച്ചു.
”രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവന തടസ്സങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്,” കഹ്റാമ പ്രസ്താവനയില്‍ പറഞ്ഞു.
എത്രയും വേഗം സേവനം പുനഃസ്ഥാപിക്കാന്‍ തങ്ങളുടെ ടീമുകള്‍ കഠിനമായി പരിശ്രമിക്കുന്നതായി രാജ്യത്തെ ജല-വൈദ്യുതി അതോറിറ്റി അറിയിച്ചു.