Uncategorized
ഹുസൈന്‍ സലഫി ദോഹയിലെത്തുന്നു
ദോഹ. ഖത്തര്‍ മതകാര്യ വകുപ്പ് മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി ഷാര്‍ജ മസ്ജിദ് അല്‍ അസീസ് ഖത്തീബും പ്രമുഖ ഇസ് ലാമിക പണ്ഡിതനുമായ ഹുസൈന്‍ സലഫി ദോഹയിലെത്തുന്നു.
ജീവിതം അടയാളപ്പെടുത്തുക നാളേക്ക് വേണ്ടി എന്ന വിഷയത്തില്‍ ഫിബ്രവരി 23 വെള്ളി 5:30 മുതല്‍ ഫനാര്‍ ഹാളില്‍ നടക്കുന്ന കേരള കോണ്‍ഫറന്‍സ് 2024ലിലും, വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന വിഷയത്തില്‍ ഫെബ്രുവരി 24 ശനി 7:30 ുാ മുതല്‍ ഫനാര്‍ ഹാളില്‍ തന്നെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിലും അദ്ദേഹം പ്രഭാഷണം നടത്തും. ഇരു പരിപാടികളിലും കുടുംബ സമേതം പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.