
Breaking News
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ മാസം മാര്‍ച്ച് 11 തിങ്കളാഴ്ച ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ മാസം മാര്‍ച്ച് 11 തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി. എന്നാല്‍ വിശുദ്ധ റമദാന്‍ മാസത്തിന്റെ വരവ് സംബന്ധിച്ച ഔദ്യോഗിക തീരുമാനം രാജ്യത്തെ എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ചന്ദ്ര കാഴ്ച കമ്മിറ്റിയുടെ അധികാര പരിധിയില്‍പെട്ടതാണ്.