നിര്‍മ്മിത ബുദ്ധി ഭാഷകളുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.ഡോ.മൊയ്തീന്‍കുട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. നിര്‍മ്മിത ബുദ്ധി ഡിജിറ്റല്‍ യുഗത്തില്‍ ഭാഷകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം തലവനും ഭാഷാഡീനുമായ ഡോ.മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം അതിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്ര ഭാഷാ ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിര്‍മ്മിത ബുദ്ധിയുടെ സോഫ്റ്റ് വെയര്‍ അടിസ്ഥാനപരമായി അശ്രയിക്കുന്നത് അടിസ്ഥാനപരമായി ഭാഷയെയാണ്. യന്ത്രഭാഷയായലും മാനവ ഭാഷയായാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തന മൂലധനം ഭാഷയാണ്. ലോക ഭാഷകളുടെ സഞ്ചിതശേഖരങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ ദത്താ സമാഹരണവും വിശകലനവും ലളിതവും ലഘു തരവും വേഗതയിലുള്ളതുമാക്കുന്നു. യന്ത്ര തര്‍ജ്ജമയും, മെഷിന്‍ ലേണിങ്ങും, ചാറ്റ് ടൂളുകളും തുറന്നിടുന്ന
സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഭാഷാ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
സോ. അബ്ദുല്‍ മജീദ് ഇ അധ്യക്ഷത വഹിച്ചു.പ്രൊഫസര്‍ അബ്ദുല്‍ മജീദ് ടി.എ സ്വാഗതം പറഞ്ഞു.
മൂപ്പത് പ്രതിനിധികള്‍ വീതമുള്ള ആറു ചാനലുകളിലായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.