Local News

റമദാനില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കാമ്പെയിനുമായി ഊരീദൂ ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. വിശുദ്ധ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടും കമ്മ്യൂണിറ്റി പിന്തുണയോടും ഉള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ഊരീദൂ ഖത്തര്‍ അതിന്റെ റമദാന്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കാമ്പെയ്നായ ”എന്‍ഡ് ലെസ് ഗിവിംഗ്” ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

റമദാനിന്റെ മൂല്യങ്ങളുമായി ഒത്തുചേര്‍ന്ന് ഖത്തറിലുടനീളം ഐക്യവും ഉദാരതയും വളര്‍ത്തിയെടുക്കുക എന്നതാണ് സംരംഭങ്ങളുടെയും ഓഫറുകളുടെയും ലക്ഷ്യം.

റഫീഖ് അല്‍ ഖൈര്‍ മുഖേന റമദാന്‍ ഇഫ്താര്‍ ബോക്‌സുകളും ഭക്ഷണ കൊട്ടകളും വിതരണം ചെയ്യുന്നതിനായി റഫീഖുമായുള്ള ഊരീദൂവിന്റെ പങ്കാളിത്തം, മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

അബ്ദുല്ല അല്‍-ഗഫ്രി അവതരിപ്പിക്കുന്ന റഫീഖ് അല്‍-ഹാസ് പ്രോഗ്രാമും റഫീഖിന്റെ പ്ലാറ്റ്ഫോമില്‍ റമദാന്‍ മാസത്തിലുടനീളം പ്രദര്‍ശിപ്പിക്കും.

സ്പോര്‍ട്സ്മാന്‍ഷിപ്പിനെ പിന്തുണയ്ക്കുന്നതിനും ശാരീരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതിന്റെ നിരന്തര ശ്രമങ്ങളില്‍, 2024 ലെ നേഷാന്‍ ഊരേദൂ റമദാന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ ഊരീദു ആയിരിക്കും. പങ്കാളിത്തത്തോടെയുള്ള എക്ബിസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെയും അല്‍ കാസ് ഊരീദു പാഡല്‍ ടൂര്‍ണമെന്റ് 2024ന്റെയും രണ്ടാം പതിപ്പും കമ്പനി സ്‌പോണ്‍സര്‍ ചെയ്യും.

ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി, എജ്യുക്കേഷന്‍ എബൗവ് ഓള്‍, സിലാടെക്, ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി എന്നിവയുള്‍പ്പെടെ പ്രശസ്ത പ്രാദേശിക ചാരിറ്റികളുമായി സമഗ്രമായ പങ്കാളിത്തവും ഈ വര്‍ഷത്തെ കാമ്പെയ്നിന്റെ സവിശേഷതയാണ്.

Related Articles

Back to top button
error: Content is protected !!