നടുമുറ്റം ‘ബുക്‌സ്വാപ് 2024’ ഇന്ന് ആരംഭിക്കും
ദോഹ:ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൌജന്യമായി കൈമാറ്റം ചെയ്യുന്ന പദ്ധതിയായ ബുക്‌സ്വാപ് 2024 ഇന്ന് ആരംഭിക്കും.സ്‌കൂളുകളില്‍ വര്‍ഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ബുക്‌സ്വാപ് ആരംഭിക്കുന്നത്.പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക ചിലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൌഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പുസ്തകങ്ങള്‍ കൈമാറ്റം നടത്തിവരുന്നത്.25 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ വിവിധ സ്‌കൂളുകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് പുസ്തകങ്ങള്‍ കൈമാറാനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്.നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം ഓഫീസില്‍ വെച്ചാണ് ബുക്‌സ്വാപ് നടക്കുക.റമദാന്‍ പ്രമാണിച്ച് വൈകീട്ട് ഏഴുമണി മുതല്‍ പതിനൊന്ന് മണി വരെയാണ് ബുക്‌സ്വാപിന് സമയം ക്രമീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 25 ന് ഡി പി എസ്, ഡി പി എസ് മൊണാര്‍ക്,പോഡാര്‍ പേള്‍,ബിര്‍ള,ഡി ഐ എം എസ് എന്നീ സ്‌കൂളുകളുടെയും മാര്‍ച്ച് 26 ന് എം ഇ എസ്,സ്പ്രിംഗ് ഫീല്‍ഡ്,ഒലീവ്,ഗ്രീന്‍ വുഡ്,സ്‌കോളേഴ്‌സ്, എം ഇ എസ് ഇന്റര്‍ നാഷണല്‍ എന്നീ സ്‌കൂളുകളുടെയും മാര്‍ച്ച് 27 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍,നോബ്ള്‍ സ്‌കൂള്‍,രാജഗിരി,ഗലീലിയോ ഇന്റര്‍ നാഷണല്‍ എന്നിവയുടെയും മാര്‍ച്ച് 28 ന് ഭവന്‍സ്,ലൊയോള,ശാന്തിനികേതന്‍ എന്നീ സ്‌കൂളുകളും മാര്‍ച്ച് 29 ന്
അവസാന ഘട്ടത്തില്‍ മുഴുവന്‍ സ്‌കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും.രണ്ടാഴ്ചയായി
വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അംഗങ്ങളായിട്ടുള്ള നടുമുറ്റത്തിന്റെ നേതൃത്വത്തിലുള്ള വിവിധ സ്‌കൂളുകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ തന്നെ നേരിട്ട് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 70064822,66602812 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.