Breaking News

സംഘാടകരുടെ പ്രതീക്ഷകള്‍ മറി കടന്ന് എക്‌സ്‌പോ 2023 ദോഹ


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടന്നുവരുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോ , എക്‌സ്‌പോ 2023 ദോഹ സംഘാടകരുടെ പ്രതീക്ഷകള്‍ മറി കടന്നതായും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനലക്ഷങ്ങളെ ആകര്‍ഷിച്ചതായും എക്‌സ്‌പോ 2023 ദോഹ ഔദ്യോഗിക വക്താവ് ശൈഖ് സുഹൈം അല്‍ഥാനി വ്യക്തമാക്കി.
6 മാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോ മുപ്പത് ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഏകദേശം നാല്‍പത് ലക്ഷത്തോളം പേര്‍ ഇതിനകം തന്നെ എക്‌സ്‌പോ സന്ദര്‍ശിച്ച് കഴിഞ്ഞു.
ഒക്ടോബര്‍ 2 ന് ആരംഭിച്ച എക്‌സ്‌പോ വിജയകരമായ സമാപനത്തിലേക്ക് നീങ്ങുകയാണ്. പൊതുജനങ്ങള്‍ക്കുള്ള അവസാന സന്ദര്‍ശനം നാളെയായിരിക്കും. മാര്‍ച്ച് 28 ന് എക്‌സ്‌പോ ഔപചാരികമായി സമാപിക്കും.

Related Articles

Back to top button
error: Content is protected !!