കേരള ബിസിനസ് ഫോറം സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ. കേരള ബിസിനസ് ഫോറം അംഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച സുഹൂര്‍ ശ്രദ്ധേയമായി. പരിശുദ്ധ റമദാന്‍ മാസത്തിന്റെ പരിശുദ്ധിയും ത്യാഗനിര്‍ഭരമായ കൂട്ടായ്മകളുടെ ഔന്നത്യവും വിളിച്ചോതിക്കൊണ്ടു നടന്ന സുഹൂര്‍, അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് നിറപ്പകിട്ടായി. പ്രസിഡന്റ് അജികുര്യാക്കോസ് അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ അതിഥിയായി പങ്കെടുത്തു റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരള ബിസിനസ് ഫോറം എക്‌സിക്യൂട്ടീവ് അംഗമായ അബ്ദുല്‍ ഗഫൂര്‍ മക്കാട്ടേരി റമദാന്‍ സന്ദേശം നല്‍കി. കെ ബി ഫ് മാനേജ്മന്റ് കമ്മിറ്റി അംഗം ഹംസ സഫറിന്റെ നേതൃത്വത്തില്‍ കെബിഫ് ഭാരവാഹികളായ കിമി അലക്‌സാണ്ടര്‍, മന്‍സൂര്‍ മൊയ്ദീന്‍, സോണി എബ്രഹാം, കെ എം സ് ഹമീദ്, ജയപ്രസാദ് ജെ പി, ഷബീര്‍ മുഹമ്മദ് തുടങ്ങിയവര്‍ അംഗങ്ങളെയും അതിഥികളെയും സ്വാഗതം ചെയ്തു കെ ബി എഫ് അഡൈ്വസറി അംഗങ്ങളായ രാമു, അബ്ദുല്ല തെരുവത്ത്, വി സ് നാരായണന്‍, സാബിത് സഹീര്‍ ,ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുള്‍റഹ്‌മാന്‍, ഐബിപിസി വൈസ് പ്രസിഡണ്ട് അഷ്റഫ് കെ പി, ലതീഷ് അപ്പുകുട്ടന്‍, ദീപക് ഷെട്ടി, വര്‍ക്കി ബോബന്‍, നിഹാദ് അലി, പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവരുടെ സാനിധ്യം ചടങ്ങിനെ ധന്യമാക്കി.