അബ്ദുല്‍ റഹീമിന്റ മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു
ദോഹ. സൗദി അറേബ്യയില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റ മോചനവുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു കൊണ്ട് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീക്ഷകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ മുന്‍കൈയെടുത്തു കൊണ്ട് രൂപീകരിച്ച കമ്മറ്റിയില്‍ രക്ഷാധികാരി ഗഫൂര്‍ കാലി ക്കറ്റ് രക്ഷാധികാരിയായും,
പ്രസിഡന്റ് അബ്ദുല്‍ റഹീം വേങ്ങേരി ചെയര്‍മാനും , ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം , കെപിഎഖ്യൂ ഉപദേശക സമിതി അംഗം കെ.പി.ഷമീര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായും , ഫറോക്ക് പ്രവാസി അസീസിയേഷന്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി ബാസില്‍ എ കെ ജനറല്‍ കണ്‍വീനര്‍ , ജാബിര്‍ ബേപ്പൂര്‍,കെപിഎഖ്യൂ ട്രഷറര്‍ സലാം വാണിമേല്‍ ട്രഷറര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് ഖത്തറില്‍ രൂപം കൊണ്ടിട്ടുള്ളത്.
അബ്ദുല്‍ റഹീമിനെ മോചിപ്പിക്കുക ദൗത്യത്തില്‍ എല്ലാവരും പങ്കാളികളായി ലക്ഷ്യം സഫലമാക്കാന്‍ സഹായിക്കണമെന്ന് കമ്മിറ്റി പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.