
ഖത്തറില്‍ യോഗ്യരായ 93.9 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിനെതിരെയുള്ള ഖത്തറിന്റെ ദേശീയ വാക്‌സിനേഷന്‍ കാമ്പെയിന്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ യോഗ്യരായ 12 വയസിന് മീതെയുള്ള ജനസംഖ്യയില്‍ 93.9 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ഇതുവരെ, പൊതുജനാരോഗ്യ മന്ത്രാലയം 4392745 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതായത് രാജ്യത്തെ യോഗ്യരായ ജനസംഖ്യയുടെ 84.7 ശതമാനവും രണ്ട് ഡോസ് വാക്‌സിനുമെടുത്തു കഴിഞ്ഞു.
മൊത്തം ജനസംഖ്യയുടെ 81.5 ശതമാനം പേര്‍ ഇതിനകം തന്നെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം ജനസംഖ്യയുടെ73.5 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.