പെരുന്നാള്‍ ആഘോഷത്തിന് മാറ്റ്കൂട്ടി ‘ക്യു ടീം ഈദ് മിസ്ബാഹ് ‘
ദോഹ. മലബാറിന്റെ തനത് കലകളും മാപ്പിളപ്പാട്ടുകളും ഉള്‍പ്പെടുത്തി ക്യു ടീം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേറ്റര്‍ ഫോറം ഈദിനോടനുബന്ധിച്ച് ഈദ് മിസ്ബാഹ് സംഘടിപ്പിച്ചു.സ്‌കില്‍സ് ഡെവലപ്പമെന്റ് സെന്ററില്‍ ആണ് പരിപാടി നടന്നത്.
ക്യുടീം പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡ്രോലൈന്‍സ് മുഖ്യ പ്രായോജകരായ ഇശല്‍ സന്ധ്യയില്‍ ഖത്തറിലെ വിവിധ കലാ സാംസ്‌കാരിക മേഖലയിലെ നേതാക്കള്‍ സംബന്ധിച്ചു.
ടീം കലാഷ് അവതരിപ്പിച്ച ദഫ്,വട്ടപ്പാട്ട്, ടീം ചങ്സ് അവതരിപ്പിച്ച ഒപ്പന, ചൂരക്കൊടി കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ്, കാഫ് ബാന്‍ഡ് നയിച്ച ഗാനമേള എന്നിവ പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായി.
ശ്രീകല ഗോപിനാഥ് അവതാരക ആയ പരിപാടിക്ക് ക്യുടീം സാഹിത്യവിഭാഗം കണ്‍വീനര്‍ ഷംല ജഹ്ഫര്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷഹീബ് ഷെബി,ആര്‍ട്‌സ് കണ്‍വീനര്‍ മുത്തു ഐ സി ആര്‍ സി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.