Local News
സാഹിത്യ വേദി ഉദ്ഘാടനം

ദോഹ: വക്റ ശാന്തിനികേതന്‍ അല്‍ മദ്റസ അല്‍ ഇസ് ലാമിയ സാഹിത്യ വേദി 2025 , കേരള മാപ്പിള കല അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ സെക്രട്ടറി ഷഫീര്‍ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു.. മദ്രസ ഹെഡ് ബോയ് നസാന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് എം.ടി. ആദം സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി അമാന്‍ സ്വാഗതവും ഹെഡ് ഗേള്‍ ഇന്‍ശാ ഫാത്തിമ നന്ദിയും പറഞ്ഞു. അംന & പാര്‍ട്ടി ഗാനമാലപിച്ചു. റിമ ഖിറാഅത്ത് നടത്തി. കലാവിഭാഗം കണ്‍വീനര്‍ ഡോ.സല്മാന് , ജാസിഫ് കെ , ഹംസ , ഫജറുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.