Breaking News
ധാക്കയിലെ ഒരു റോഡിനും പാര്‍ക്കിനും ഖത്തര്‍ അമീറിന്റെ പേര് നല്‍കി ബംഗ്ലാദേശ്
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടുള്ള ആദരസുചകമായി ധാക്കയിലെ ഒരു റോഡിനും പാര്‍ക്കിനും ഖത്തര്‍ അമീറിന്റെ പേര് നല്‍കി ബംഗ്ലാദേശ് സ്‌നേഹം പ്രകടിപ്പിച്ചു.
തലസ്ഥാനമായ ധാക്കയിലെ മിര്‍പൂര്‍ മുനിസിപ്പാലിറ്റിയിലെ കല്‍ഷി പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
മിര്‍പൂര്‍ സ്‌ക്വയറിനെയും ധാക്കയിലെ കല്‍ഷി പാലത്തെയും ബന്ധിപ്പിക്കുന്ന പാതയാണിത്. ഈ റോഡും പാര്‍ക്കും ഇപ്പോള്‍ ‘ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റോഡ് ആന്‍ഡ് പാര്‍ക്ക്’ എന്നാണ് അറിയപ്പെടുന്നത്.