ഡോ. മൊയ്തീന്‍കുട്ടിയെ ആദരിച്ചു
ദോഹ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗത്തില്‍ 1989 മുതല്‍ ഗവേഷകനായും ഗവേഷക ഗൈഡായും സേവനമനുഷ്ഠിച്ചു വരുന്ന അറബി പഠന വകുപ്പ് തലവനും ഭാഷാ സഹിത്യ വിഭാഗം ഡീനുമായ പ്രൊഫസര്‍ ഡോ.മൊയ്തീന്‍കുട്ടിയെ അറബി ഭാഷാ വിഭാഗം ഗവേഷക ഗൈഡുകളും ഭാഷാ അധ്യാപകരും ചേര്‍ന്ന് ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അറബി ഗവേഷണ സാധ്യതയുള്ള സെന്ററുകള്‍ കണ്ടെത്തി അവയെ ഗവേഷണ കേന്ദ്രങ്ങളായി വളര്‍ത്തുന്നതില്‍ നേതൃപരമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം മാതൃകയായിരുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം ഇ എസ് കോളേജ് സെക്രട്ടറി ഡോ. ഒ.പി അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു.
പ്രൊഫസര്‍ മൊയ്തീന്‍കുട്ടിയുടെ റിട്ടയര്‍മെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാക്കല്‍റ്റി ഡവലപ്പ്‌മെന്റ് ദ്വിദിന ഗവേഷണ ശില്‍പശാലയില്‍ അറബി സാഹിത്യ ഗവേഷണം എന്ന വിഷയത്തില്‍ ഡോ അലി നൗഫല്‍ , ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ വിനോദ്, ഗവേഷണ നിയമാവലി എന്ന വിഷയത്തില്‍ ഡോ സമീര്‍ എന്നിവര്‍ ക്ലാസെടുത്ത് . ഡോ.മൊയ്തീന്‍കുട്ടി ഏബി, പ്രൊഫ അബ്ദുല്‍ മജീദ് ടി.എ ഡോ സാബിക് ഡോ. സക്കീന, ഡോ മുനീര്‍ , ഡോ. അബ്ദുല്‍ മജീദ് ഇ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഗവേഷക ഗൈഡ് കൂട്ടായ്മ രൂപീകരിക്കാനും തീരുമാനിച്ചു.