Local News
കെ എല്‍ 10 ലജന്റ്‌സ് നസീം ഹെല്‍ത്ത് കെയര്‍ ടഗ് ഓഫ് വാര്‍ മെയ് 10 ന്
ദോഹ : പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ‘കെ എല്‍ 10 ലജന്റ്‌സ് നസീം ഹെല്‍ത്ത് കെയര്‍ ടഗ് ഓഫ് വാര്‍’ സംസ്ഥാന തല വടംവലി മത്സരം മെയ് 10 ന് . റയാന്‍ സ്വകാര്യ സ്‌കൂളില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള സ്ത്രീപുരുഷ ടീമുകള്‍ പങ്കെടുക്കുമെന്ന് റേഡിയോ ക്യൂ എഫ് എമ്മില്‍ വെച്ച് നടത്തിയ ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു.
നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് ഹെഡ് സന്ദീപിന് പോസ്റ്റര്‍ നല്‍കിക്കൊണ്ട് പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ മലപ്പുറം ജില്ല പ്രസിഡന്റ് അമീന്‍ അന്നാര പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.