Local News
‘എന്നുപ്പാക്ക്’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം
ദോഹ. നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹ ബന്ധങ്ങളെ മനസ്സില്‍ താലോലിച്ചും, സുന്ദര നിമിഷങ്ങളെ മനോഹരമാക്കിയും ആബീസിന്റെ രചനയില്‍, ഷമീര്‍ തൃശ്ശൂര്‍ സംഗീതം നിര്‍വഹിച്ച് റയ്ഹാന മുത്തു എന്ന യൂട്യൂബ് ചാനലിലൂടെ മെയ് പത്തിന് പുറത്തിറങ്ങാനിരിക്കുന്ന സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 എഫ് എമ്മില്‍ നടന്നു.
ലോക കേരളസഭ മെമ്പറും ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ ആര്‍ജെ ജിബിന്‍, ഷമീര്‍ അരീക്കാട്, അക്ബര്‍ പുതിയിരുത്തി, മുനവര്‍ പെരുമ്പിലാവ് തുടങ്ങിയവര്‍ പങ്കെടുത്തു.