കെഎംസിസി മലപ്പുറം ‘അകം’ ക്യാമ്പയിന്‍ , സി.പി സൈദലവി മുഖ്യാതിഥി

ദോഹ : കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 2024 ഒക്ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന അകം സംഘടന ക്യാമ്പയിന്‍ നാളെ വെള്ളിയാഴിച്ച രാവിലെ 7 മണിക്ക് കെഎംസിസി ഹാളില്‍ തുടക്കം കുറിക്കും. ആദ്യ പരിപാടി കനല്‍പഥങ്ങളിലെ കാവല്‍ക്കാര്‍ ക്യമ്പ് മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സി.പി സൈദലവി ഉല്‍ഘടനം നിര്‍വഹിക്കും. മുസ് ലിം ലീഗ് ദേശിയ അസിറ്റന്റ് സെക്രട്ടറി സികെ സുബൈര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
നേതൃ സംഗമം, മണ്ഡലം സമ്മേളനങ്ങള്‍, എസ്.എസ്.പി കാമ്പയിന്‍, വനിതാ സമ്മേളനം, പ്രൊഫഷണല്‍ ഫോറം, ബിസിനസ് മീറ്റ്, കായിക മത്സരങ്ങള്‍, കാര്‍ണിവല്‍, മാഗസിന്‍, സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെട്ടതാണ് അകം കാമ്പയിന്‍.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകൊട്, ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് പളളിയാളി, ഭാരവാഹികളായ മെഹബൂബ് നാലകത്ത് , ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, ഷെരിഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയില്‍, മജീദ് പുറത്തൂര്‍, മുനീര്‍ പടര്‍ക്കടവ്, ഷംഷീര്‍ മാനു തുടങ്ങിയ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.